BREAKING NEWS
latest

728x90

header-ad

468x60

header-ad

വിവാഹം മുടക്കി, മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു; പിതാവും മകനും ബന്ധുവും അറസ്റ്റിൽ

 


മലപ്പുറം കോട്ടക്കലിൽ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു. കേസിൽ മധ്യവയ്സകൻ്റെ അയൽക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്‌ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്.


ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.




« PREV
NEXT »

Facebook Comments APPID