പത്തനംതിട്ട: കോന്നി ശ്രീനാരായണ പബ്ലിക് സ്ക്കൂൾ പരിസരത്ത് വൻമരം കടപുഴകി കാറിന് മുകളിൽ പതിച്ചു. ആളപായമുണ്ടായില്ല. കാറിനും ഏതാനും സ്ക്കൂട്ടറുകൾക്കും കേട്പാടുകളുണ്ടായിട്ടുണ്ട്.
പി.എസ്.സിയുടെ യു പി. സ്ക്കൂൾ അസിസ്റ്റൻ്റ് പരീക്ഷ നടക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ഉദ്യോഗാർത്ഥികളും അധ്യാപകരും ക്ലാസിൽ പ്രവേശിച്ച് കഴിഞ്ഞാണ് മരം കടപുഴകി വീണത്.
No comments
Post a Comment