വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻ്റുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.
No comments
Post a Comment