പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. "സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും" - മന്ത്രി കുട്ടിച്ചേർത്തു.
ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്‌റ്റാൾമെൻ്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിൻ്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിർത്തിയത് തൊഴില്ലില്ലായ്‌മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.
No comments
Post a Comment