ടിവിയുടെ റിമോർട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചൻ്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്. ടിവിയുടെ റിമോർട്ടിനെ ചൊല്ലിയുളള തർക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
അമ്മ ടിവിയുടെ റിമോർട്ട് മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു.
മുറിക്കുള്ളിലെ ജനൽ കമ്പിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
No comments
Post a Comment