ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ച് പ്രിയ താരം ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൊറന്റോയിൽ നടന്ന 'മണി ഇൻ ദ ബാങ്ക്' ലൈവ് മത്സരത്തിനിടെ അപ്രതീക്ഷിതമായി റിങ്ങിലെത്തിയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബറോടെ മത്സരങ്ങൾ മതിയാക്കുമെന്നാണ് 47- കാരനായ സീന അറിയിച്ചത്.
'മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തൻ്റെ ഉദ്ധരണിയെ ഓർമിപ്പിക്കുന്ന തരത്തിൽ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന ടീ ഷർട്ട് ധരിച്ചെത്തിയായിരുന്നു താരത്തിൻ്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയർത്തിക്കാട്ടി.
ഡബ്ല്യു.ഡബ്ല്യു.ഇ റോയുടെ നെറ്റ്ഫ്ളിക്‌സ് അരങ്ങേറ്റത്തിൽ സീനയുണ്ടാകും. 2025-ലെ റോയൽ റംബിൾ, എലിമിനേഷൻ ചേംബർ എന്നിവയ്ക്ക് ശേഷം നടക്കുന്ന റെസ്സൽമാനിയ 41 ആയിരിക്കും ജോൺ സീനയുടെ ഡബ്ല്യു.ഡബ്ല്യു.ഇയ്‌ക്കൊപ്പമുള്ള അവസാന ഇവന്റ്.
2002-ൽ റെസ്ലിങ് കരിയർ ആരംഭിച്ച സീന 16 തവണ ലോക ചാമ്പ്യനായിട്ടുണ്ട്. നേരത്തേ 96-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട് ജോൺ സീന ശ്രദ്ധ നേടിയിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നൽകാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചത്.
തുടക്കത്തിൽ വേദിയിൽ പ്രവേശിക്കാൻ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിർബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകൾ എഴുതിയ കാർഡുകെണ്ട് മുൻഭാഗം മറച്ചാണ് സീന വേദിയിൽ നിന്നത്. ഹോളിവുഡ് താരം കൂടിയായ ജോൺ സീന ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
No comments
Post a Comment