BREAKING NEWS
latest

728x90

header-ad

468x60

header-ad

ബസ്‌സ്റ്റാൻഡ്- റോട്ടറിക്ലബ്ബ് - പഞ്ചായത്ത് ഓഫീസ് റോഡിൻ്റെ പാലം അപകടാവസ്ഥയിൽ


എരുമേലി: ബസ്സ്റ്റാൻഡ് റോട്ടറി ക്ലബ്ബ് - പഞ്ചായത്ത് ഓഫീസ് റോഡിൻ്റെ പാലവും കരിങ്കൽ കെട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത്  ചെറിയ തോട്ടിലൂടെ കടുത്ത പേമാരി മൂലം കുത്തൊഴുക്കിൽ അഗാധമായ ഗർത്തം രൂപപ്പെട്ടു വാഹന ഗതാഗതം തടസ്സപ്പെട്ടു. ടൗൺ വാർഡ് മെമ്പർർ നാസർ പനച്ചി സ്ഥലം സന്ദർശിച്ചു. എഞ്ചിനിയറിംഗ് ഉദ്യോഗസ്ഥരുമായും പഞ്ചായത്ത് പ്രസിഡണ്ടുമായും സംസാരിച്ചു. 



ഇന്ന് അവധി ആയതിനാൽ നാളെരാവിലെ തന്നെ ഈ സ്ഥലത്തെത്തി എസ്റ്റിമേറ്റ് എടുക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി നിർദ്ദേശം നൽകിയിട്ടുണ്ട്. എരുമേലി സർക്കാർ ആശുപത്രി, പോലീസ് സ്റ്റേഷൻ, പഞ്ചായത്താഫിസ്, BSNL ഓഫിസ്, വാവർ സ്കൂൾ, ദേവസ്വം സ്കൂൾ, ഹോമിയോ ആശുപത്രി മൃഗാശുപത്രി, സർവ്വീസ് സഹകരണ ബാങ്ക്, തുടങ്ങിയവയിലേയ്ക്ക് ദിനംപ്രതി നുറുകണക്കിനാളുകടെ സഞ്ചാര മാർഗ്ഗമാണ് ഈ റോഡ്'പാലത്തിൻ്റെ മാർഗ്ഗതടസ്സം അടിയന്തിരമായ് പരിഹരിക്കുമെന്ന് വാർഡ് മെംബർ നാസർ പനച്ചി അറിയിച്ചു.




« PREV
NEXT »

Facebook Comments APPID