മോദി സർക്കാരിൻ്റെ ബജറ്റിൽ കേരളത്തിനോട് അവഗണനയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "കേരളത്തിൽ യുവാക്കളില്ലേ? യുവാക്കൾക്കു വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചില്ലേ? കേരളത്തിൽ ഫിഷറീസും സ്ത്രീകളും ഇല്ലേ?" - സുരേഷ് ഗോപി ചോദിച്ചു.
സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്‌ഥലം നൽകിയിട്ടില്ല. കോഴിക്കോട് സംസ്‌ഥാന സർക്കാർ നൽകിയ 150 ഏക്കർ സ്‌ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനു കേന്ദ്രമന്ത്രിമാർ മാത്രമേ ഉള്ളൂവെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ആരോപിച്ചോട്ടെ എന്നായിരുന്നു മറുപടി.
നിർമല സീതാരാമൻ്റെ ഏഴാം ബജറ്റിൽ കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാൻ 24,000 കോടിയുടെ പാക്കേജ്, സിൽവർ ലൈൻ, ഉയർന്ന ജിഎസ്‌ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിൻ്റെ ഒട്ടേറെ പ്രതീക്ഷകളാണു വീണുടഞ്ഞത്.
No comments
Post a Comment