കാഞ്ഞിരപ്പള്ളി വൈദ്യുതി സബ് ഡിവിഷനു കീഴിലുള്ള ഓഫീസുകളുടെ പരിധിയിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന് (10.07.24 ) രാവിലെ 9 മണിക്ക്, പൊൻകുന്നം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ഗിരിജ T C, ഫ്ലാഗ് ഓഫ് ചെയ്ത പ്രചരണ ജാഥയാണ് എരുമേലിയിൽ എത്തിയത്.
സുരക്ഷാ ജാഥയോട് അനുബന്ധിച്ച് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൻ്റെ പരിസരത്തു കൂടിയ യോഗത്തിൽ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് എരുമേലി സെക്ഷൻ അസിസ്റ്റൻഡ് എഞ്ചിനീയർ പ്രസാദ് എൻ. എസ്സ് സംസാരിച്ചു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ഗിരിജ TC, അസിസ്റ്റൻ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി കവിത, അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ സജീവ്, ജയപ്രഭ, ദിലീപ് ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി വൈദ്യുതി ഓഫീസിലെ ജീവനക്കാരും സംബന്ധിച്ചു.
No comments
Post a Comment