BREAKING NEWS
latest

728x90

header-ad

468x60

header-ad

ഈ മാസം 14 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത


ഈ മാസം
14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യത. അടുത്ത മണിക്കുറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.



ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്‌ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിർത്തി വച്ച് ഉടനെ കരയിലേക്ക് എത്താൻ ശ്രമിക്കണമെന്നും നിർദേശമുണ്ട്. 



« PREV
NEXT »

Facebook Comments APPID