ഇന്ത്യയിലെ ഇന്റർനെറ്റ് കണക്‌ടിവിറ്റി വേഗം നാലിരട്ടിയായി ഉയരാൻ പോവുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 2 ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ- എക്സ്‌പ്രെസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണവ. ഇവ മൂന്നും ഈ വർഷം ഒക്ടോബറിനും അടുത്ത വർഷം മാർച്ചിനും ഇടയിലായി പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.
ഈ പദ്ധതികൾ യാഥാർത്ഥ്യമാവുന്നതോടെ നിലവിലുള്ള സമുദ്രാന്തർ കേബിൾ സംവിധാനങ്ങളുടെ ശേഷിയുടെ നാല് മടങ്ങ് ശേഷി കൈവരിക്കാനാവും.
സമുദ്രത്തിനടിയിലൂടെ വൻകരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്റ്റിക്കൽ കേബിളുകളാണ് സബ് മറൈൻ കേബിളുകൾ. ആഗോള തലത്തിൽ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്.
പദ്ധതികൾ പ്രവർത്തനക്ഷമമാവുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ രംഗം കൂടുതൽ മെച്ചപ്പെടും. അതിവേഗ കണക്‌ടിവിറ്റിയും ആഗോള തലത്തിലുള്ള മെച്ചപ്പെട്ട ഡാറ്റാ കൈമാറ്റവും ഇന്ത്യയിൽ സാധ്യമാവും.
Most Commented Login To advertise here, Contact Us ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തർ കേബിൾ സംവിധാനമായിരിക്കും 2ആഫ്രിക്ക കേബിൾ സംവിധാനം. 45000 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഈ കേബിൾ വഴി സെക്കന്റിൽ 180 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ സാധിക്കും. 33 രാജ്യങ്ങളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. ഭാരതി എയർടെലിൻ്റെ മുംബൈയിലുള്ള ലാൻഡിങ് സ്റ്റേഷനാണ് അതിലൊന്ന്. ഭാരതി എയർടെൽ, മെറ്റ, സൗദി ടെലികോം ഉൾപ്പടെ വിവിധ കമ്പനികളുടെ നിക്ഷേപത്തിലാണ് പദ്ധതി.
IAX, IEX കേബിൾ പദ്ധതികളിൽ ജിയോ, ചൈന മൊബൈൽ ഉൾപ്പടെ വിവിധ കമ്പനികളാണ് നിക്ഷേപകരായുള്ളത്. ഇവ യഥാക്രമം മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എത്തിച്ചേരുക.
IEX ന് സെക്കന്റിൽ 200 ടിബിയിൽ ഏറെ ഡാറ്റ കൈമാറാനുള്ള ശേഷിയുണ്ട്. 9775 കിമീ ആണ് ദൈർഘ്യം. IAX നും സെക്കൻ്റിൽ 200 ടിബിയിൽ ഏറെ ഡാറ്റ കൈമാറാൻ സാധിക്കും. മുംബൈ, സിംഗപൂർ, മലേഷ്യ, തായ്‌ലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിൾ ശൃംഖലയ്ക്ക് 16000 കിമീ ദൈർഘ്യമുണ്ട്.
2023 ലെ കണക്കനുസരിച്ച് 17 അന്താരാഷ്ട്ര സമുദ്രാന്തർ കേബിളുകൾ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 14 സ്റ്റേഷനുകളിൽ എത്തിച്ചേരുന്നുണ്ട്. ഇവയുടെ പരമാവധി ഡാറ്റാ കൈമാറ്റ ശേഷി സെക്കൻ്റിൽ 138.55 ടിബിയും ആക്‌ടിവേറ്റഡ് കപ്പാസിറ്റി സെക്കൻ്റിൽ 111.11 ടിബി ആണ്.
No comments
Post a Comment