എരുമേലി:ശബരിമല ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറക്കും. 17 മുതൽ 21 വരെ പൂജകളുണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ അയ്യപ്പസന്നിയിൽ ലക്ഷാർച്ചന നടക്കും.
തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ കലശം പൂജിച്ചു നിറയ്ക്കും. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്നു സഹസ്രനാമം ചൊല്ലി അർച്ചന കഴിക്കും. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കും. ഉച്ചപൂജയുടെ സ്നാനകാലത്ത് ലക്ഷാർച്ചനയുടെ ബ്രഹ്മകലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പന് അഭിഷേകം ചെയ്യും. തുടർന്നു കളഭാഭിഷേകവും നടക്കും. 17 മുതൽ 21 വരെ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ട്.
അയ്യപ്പ സന്നിധിയിൽ താന്ത്രിക കർമങ്ങളുടെ നിയോഗവുമായി തന്ത്രി കണ്ഠര് രാജീവരും മകൻ തന്ത്രി കണ്ഠര് ബ്രഹ്‌മദ ത്തനും നാളെ മലകയറും.
No comments
Post a Comment