എന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസർക്കാർ എന്താണ് പറയുന്നതെന്ന് നോക്കാം. ആരേയും കുറ്റപ്പെടുത്താനോ രാഷ്ട്രീയ വിഷയങ്ങൾ പറയാനോ ഉള്ള സ്ഥലമല്ലിത്. ഇവിടെയുള്ളവർക്ക് സഹായം ആവശ്യമാണെന്നും രാഷ്ട്രീയം പറയാൻ താത്പര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടവരേയും വീടുകൾ നഷ്ടപ്പെട്ടവരേയും കാണുകയെന്നത് വേദനിപ്പിക്കുന്ന അനുഭവമാണ്. ഈ സാഹചര്യത്തിൽ അവരോട് സംസാരിക്കുകയെന്നത് പ്രയാസമേറിയതാണ്. യഥാർഥത്തിൽ അവരോട് എന്താണ് പറയേണ്ടതെന്നറിയില്ല. അവരെ സഹായിക്കേണ്ടതുണ്ട്. ദുരന്തം അതിജീവിച്ചവർക്ക് വേണ്ടത് ചെയ്‌തുകൊടുക്കണം, രാഹുൽ ഗാന്ധി പറഞ്ഞു.
ചിലർക്ക് മാറിതാമസിക്കണം. സർക്കാർ അത് പരിഗണിക്കേണ്ടതുണ്ട്. ഒരുപാട് ജോലികൾ ഇവിടെ ഇനിയും ചെയ്യാനുണ്ട്. വലിയ ദുരന്തമാണിത്. ഇവിടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്‌ടർമാർ, നഴ്‌സുമാർ, വോളണ്ടിയർമാർ. ഭരണകൂടം എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് അഭിമാനമുണ്ട്, രാഹുൽ ഗാന്ധി പറഞ്ഞു.
സഹോദരൻ പറഞ്ഞതുപോലെ അവർക്ക് കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ട്. ദുരന്തബാധിതരിൽ കൂടുതൽ പേരും പറയുന്നത് താമസിച്ചയിടങ്ങളിലേക്ക് മടങ്ങിപോകില്ലെന്നാണ്. അതിനാൽ അവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
No comments
Post a Comment