BREAKING NEWS
latest

728x90

header-ad

468x60

header-ad

നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും; തീരുമാനം തിരുത്തി തൃശൂർ കോർപറേഷൻ

  


നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനമാണ് തൃശൂരിന്റെ പൊതുവികാരം മാനിച്ച് കോർപറേഷൻ തിരുത്തിയത്.


പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങൾ പണി തുടങ്ങിയിരുന്നു. ഇതുകുടി പരിഗണിച്ചാണ് പുലിക്കളി നടത്താൻ തീരുമാനിച്ചത്. കോർപറേഷനിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. പുലിക്കളി നടത്താൻ കോർപറേഷൻ കൗൺസിൽ യോഗവും തീരുമാനിച്ചു. പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകാനും തീരുമാനമായി.



« PREV
NEXT »

Facebook Comments APPID