കേരളാ പോലീസ് അസോസിയേഷൻ കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 38-മത് സമ്മേളനത്തിന്റെ ആഘോഷ പരിപാടികൾ എല്ലാം മാറ്റിവച്ചുകൊണ്ട് സമ്മേളനത്തിന്റെ ഭാഗമായി സേനാംഗങ്ങളുടെ പക്കൽ നിന്ന് സ്വരൂപിച്ച തുകയിൽ നിന്നും ഒരു ലക്ഷം രൂപ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
പോലീസ് അസോസിയേഷൻ ഒന്നാം ബറ്റാലിയൻ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ശരത്കുമാർ.എസ് പ്രസിഡന്റ് ശ് രതീഷ് സി.സി എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി തുക കൈമാറി.വയനാട് ദുരന്തത്തിൽ വീട് നഷ്പ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് വീട് വച്ച് നൽകുക എന്ന സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനോട് ചേർന്നുകൊണ്ട് ഒന്നാം ബറ്റാലിയൻ ജില്ലാ കമ്മിറ്റി സേനാംഗങ്ങളിൽ നിന്ന് സ്വരൂപിച്ച തുകയിൽ ഒന്നര ലക്ഷം രൂപ ജില്ലാ സമ്മേളനത്തോടാനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയിരുന്നു.
പോലീസ് സമൂഹത്തെ എക്കാലവും ചേർത്ത് പിടിക്കുന്ന പോലീസ് സംഘടന പൊതു സമൂഹത്തെയും കരുതലോടെ ചേർത്ത് പിടിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ നേതാക്കൾ വ്യക്തമാക്കി.
No comments
Post a Comment