BREAKING NEWS
latest

728x90

header-ad

468x60

header-ad

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ഹരിത സ്ഥാപന പദവി

 


ആരോഗ്യത്തിനൊപ്പം വൃത്തിയുടെയും കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടപ്പിലാക്കിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്   കേരളത്തിലെ ഹരിത കേരളം മിഷൻ്റെ അംഗീകാരം. ആശുപത്രിയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായ എല്ലാത്തരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിൻ്റെ അളവ് പരമാവധി കുറച്ചുമാണ് മേരീക്വീൻസ് ആശുപത്രിയുടെ പ്രവർത്തനം.


 ഒപ്പം വീടുകളിൽ രൂപപ്പെടുന്ന ഗുളികൾ അടക്കമുള്ള മരുന്നുകളുടെ സ്ട്രിപ്പുകൾ ഹരിതകർമ്മ സേനക്ക് യഥാസമയം കൈമാറാനുള്ള അവബോധന പ്രവർത്തനങ്ങൾ ആശുപത്രിയിൽ എത്തുന്നവർക്കായി നടപ്പിലാക്കുകയും ചെയ്‌തു.  കോട്ടയം കുമരകത്ത് നടന്ന ചടങ്ങിൽ കേരളാ സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ നിന്നും മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അവാർഡ് ഏറ്റുവാങ്ങി. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ സീമ സമീപം.



« PREV
NEXT »

Facebook Comments APPID