കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജയപാൽ അനന്തൻ ജാപനീസ് ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹനായി. സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ആസ്പദമാക്കി നിർമ്മിച്ച ഫേസ് ഓഫ് ഫേസ് ലെസിൻ്റെ തിരക്കഥയ്ക്കാണ് വളരെ പ്രശസ്തമായ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.
അഞ്ച് വർഷത്തോളം സമയമെടുത്താണ് ഫേസ് ഓഫ് ഫേസ് ലെസിൻ്റെ തിരക്കഥ തയ്യാറാക്കിയത്. സിസ്റ്റർ റാണി മരിയ സേവനം ചെയ്ത സ്ഥലങ്ങളിലെല്ലാം താമസിച്ച് വളരെ വിശദമായി പഠിച്ചാണ് ജയപാൽ തിരക്കഥയ്ക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.
എഴുപതോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്ക് പുറമേ ഓസ്കാർ എൻട്രി നേടിയ ചിത്രം കൂടിയാണ് ഫേസ് ഓഫ് ദി ഫേസ്ലസ്.
15 വർഷമായി ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ജയപാൽ അനന്തൻ 2017 മുതൽ അവധിയെടുത്താണ് ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ സംഭാഷണവും കുഞ്ഞാലിമരയ്ക്കാർ, പഴശ്ശിരാജ എന്നീ ചരിത്ര സീരിയലുകളുടെ തിരക്കഥയും ജയപാലിന്റേതാണ്.
വാഹന അപകടത്തെക്കുറിച്ച് 79 ആം വയസ്സിൽ " ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയ്ക്ക് "എന്ന പുസ്തകം എഴുതിയ കൂത്തുപറമ്പ് പാട്യം സ്വദേശി പരേതനായ കൊട്ടയോടൻ അനന്തനാണ് ജയപാലിന്റെ അച്ഛൻ.അമ്മ :ശാന്ത, എരുമേലി സ്വദേശി നീനയാണ് ഭാര്യ
#jayapalanandan #faceofthefaceless
No comments
Post a Comment