കണ്ണീരിൻ്റെ പാളങ്ങൾ കടന്ന് രണ്ടു നാളിനിപ്പുറം ആശ്വാസത്തിന്റെ വാർത്ത വന്നു; വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ തംസുമിനെ കണ്ടെത്തിയെന്ന വാർത്ത.
കരഞ്ഞുതളർന്നിരുന്ന അച്ഛനും അമ്മയും ആശ്വാസത്തോടെ ഏവർക്കും നന്ദിപറഞ്ഞു. ബുധനാഴ്ച രാത്രി പത്തരയോടെയാണ്, വീടുവിട്ടിറങ്ങിയ മകൾ തസ്മിദ് തംസുമിനെ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്.
കഴക്കൂട്ടത്തെ വീട്ടിൽ അതോടെ ആശ്വാസം പടികയറിവന്നു.
കുട്ടിയെ കണ്ടെത്തിയെന്ന വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾത്തന്നെ ആ വീട്ടിൽ ആകുലത ഒഴിഞ്ഞുതുടങ്ങി. അച്ഛൻ അൻവർ ഹുസൈനും അമ്മ പർബീണും നിറകണ്ണുകളോടെ ഏവരോടും നന്ദിപറഞ്ഞു.
“കേരളത്തിലെ ആൾക്കാർ നല്ലവരാണ്. ഇവിടുത്തെ പോലീസും. നിങ്ങൾ ഞങ്ങളുടെ കുട്ടിയെ തിരികെത്തന്നു. എല്ലാവർക്കും നന്ദി"- അൻവർ ഹുസൈൻ പറഞ്ഞു. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികളും റെയിൽവേ പോലീസും ചേർന്ന് മാതാപിതാക്കൾക്ക് കുട്ടിയുമായി സംസാരിക്കാനും അവസരമുണ്ടാക്കിക്കൊടുത്തു. തംസും ഫോണെടുത്തയുടൻതന്നെ അമ്മയ്ക്കു വിങ്ങലായി. 'എന്തെങ്കിലും കഴിച്ചോ' എന്നായിരുന്നു ആദ്യ ചോദ്യം. അച്ഛൻ അൻവറും കുട്ടിയുമായി സംസാരിച്ചു.
മുല്ലപ്പെരിയാർഡാം സുരക്ഷിതമാണെന്ന് ആര് പറഞ്ഞാലുംസമ്മതിക്കാൻ പറ്റില്ല - ജസ്റ്റീസ് കെ നാരായണക്കുറുപ്പ്
കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാത്തതിനാൽ കുട്ടി തീരെ അവശയായിരുന്നുവെന്ന് വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ആർ.പി.എഫ്. ഉദ്യോഗസ്ഥർ കുട്ടിക്കു ഭക്ഷണം വാങ്ങിനൽകി. പിന്നീട് കുട്ടി ഉറ
No comments
Post a Comment