BREAKING NEWS
latest

728x90

header-ad

468x60

header-ad

ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് കെ.എസ്.ഇ.ബി വൈദ്യുതി ചാർജ് ഈടാക്കില്ല

 


വയനാട്ടിലെ ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.


കെ.എസ്.ഇ.ബിയുടെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന ചൂരൽമല എക്‌സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്‌കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ മന്ത്രി നിർദേശം നൽകി.



ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഈ മേഖലയിലെ 385 ഓളം വീടുകൾ പൂർണ്ണമായും തകർന്നു പോയിട്ടുള്ളതായി കെ.എസ്.ഇ.ബി. കണ്ടെത്തിയിട്ടുണ്ട്.



« PREV
NEXT »

Facebook Comments APPID