കാർട്ടൂൺചാനൽ കാണാൻ ടി.വി. റീച്ചാർജ് ചെയ്‌തുകൊടുക്കാൻ വൈകിയതിൽ പിണങ്ങി ആത്മഹത്യക്കു ശ്രമിച്ച നാലാംക്ലാസുകാരൻ മരിച്ചു. മുട്ടം എള്ളുവിളയിൽ ബാബു-കല ദമ്പതിമാരുടെ മകൻ കാർത്തിക് (ഒൻപത്) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ, വെള്ളിയാഴ്‌ച രാത്രിയാണു മരിച്ചത്.
18-നു രാവിലെയാണു സംഭവം. കാർട്ടൂൺ ചാനൽ കിട്ടുന്നില്ലെന്നും റീച്ചാർജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടു. വൈകുന്നേരം ചെയ്യാമെന്ന് അമ്മ പറഞ്ഞു. പിന്നാലെ കുട്ടി വീടിനോടുചേർന്നുള്ള ചായ്പ്‌പിൽക്കയറി തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട്, തിരുവല്ലയിലെ മെഡിക്കൽ കോളേജിലേക്കു മാറ്റി. അവിടെ വെൻ്റിലേറ്ററിലായിരുന്നു. മുട്ടത്തെ സ്വകാര്യ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: കൗശിക്, കൃതിക.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471- 2552056)
No comments
Post a Comment