BREAKING NEWS
latest

728x90

header-ad

468x60

header-ad

അന്യഗ്രഹ ജീവികൾ ഉണ്ടാകാം, മനുഷ്യർ അവരുമായി സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്‌ടൻ; കാരണം വ്യക്തമാക്കി ഐഎസ്ആര്‍ഒ മേധാവി

 



അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട ആകാംക്ഷ എല്ലാ കാലത്തും മനുഷ്യർക്കുമുണ്ട്. മനുഷ്യരെ പോലെയുള്ള ജീവികൾ അന്യഗ്രഹത്തിലുണ്ടാവുമോ എന്നാണ് എല്ലാവരുടേയും സംശയം. അന്യഗ്രഹത്തിൽ ജീവൻ തേടുന്നത് ശാസ്ത്രലോകത്തിന്റെ പ്രധാന ഉദ്യമങ്ങളിലൊന്നാണ്. മറ്റ് ഗ്രഹങ്ങളിൽ ഭൂമിയ്ക്ക് സമാനമായ സാഹചര്യങ്ങളുണ്ടോ? ഭൂതകാലത്ത് എപ്പോഴെങ്കിലും ജീവൻ നിലനിന്നിരുന്നോ? ഭാവിയിൽ അതിന് സാധ്യതയുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുത്തരം തേടുകയാണ് ശാസ്ത്രജ്ഞർ.


അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില നീരീക്ഷണങ്ങൾ മുന്നോട്ട് വെക്കുകയാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടാകാമെന്നും അവർ മനുഷ്യരേക്കാളും ആയിരം വർഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. രൺവീർ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ് കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



നിങ്ങളെക്കാൾ 200 വർഷം പിറകിൽ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെയും 1000 വർഷം മുന്നിൽ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെ കുറിച്ചും സങ്കൽപ്പിച്ചു നോക്കൂ.' അദ്ദേഹം പറയുന്നു. നിലവിൽ നമുക്ക് കണ്ടെത്താനും അറിയാനുമുള്ള കഴിവിനും അപ്പുറത്തുള്ള അന്യഗ്രഹ ജീവസാധ്യതയെ കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.


ചിലപ്പോൾ സാങ്കേതികവിദ്യാപരമായും പരിണാമപരമായും മനുഷ്യരേക്കാൾ ആയിരം വർഷങ്ങൾ മുന്നിൽ നിൽക്കുന്നവർ ഇവിടെ ഉണ്ടാവാം. നമുക്ക് മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ അവർ പ്രപഞ്ചത്തെ നിരീക്ഷിക്കുകയോ സംവദിക്കുകയോ ചെയ്യാം. കോസ്‌മിക് ജീവികളിൽ താരതമ്യേന പുതിയ ആളുകളായിരിക്കാം മനുഷ്യർ. അദ്ദേഹം പറഞ്ഞു. 



 അതേസമയം, അന്യഗ്രഹ ജീവികളുമായി മനുഷ്യർ ഇതുവരെ സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്‌ടനാണെന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു. ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചത്. അന്യഗ്രഹ ജീവികൾ വ്യത്യസ്‌തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാമെന്നും അതിന് കാരണമായി സോമനാഥ് പറയുന്നു. അവരുമായുള്ള സമ്പർക്കം ചിലപ്പോൾ അപകടരമാവും, കാരണം ഒരു ജീവിതരീതി മറ്റൊന്നിൽ ആധിപത്യം സ്ഥാപിക്കേണ്ടി വരും. അദ്ദേഹം വിശദീകരിച്ചു. 

« PREV
NEXT »

Facebook Comments APPID