BREAKING NEWS
latest

728x90

header-ad

468x60

header-ad

വാതിൽ മുട്ടിയവരുടെ പേര് പുറത്ത് വരണം, സമഗ്രമായ അന്വേഷണം നടക്കണം - ജഗദീഷ്


 


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം നടക്കണമെന്ന് 'അമ്മ' വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ്. അന്വേഷണത്തിൽ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ലെന്നും നടൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയെന്നും ജഗദീഷ് ചോദിച്ചു.


വാതിൽ മുട്ടി എന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിൽ എവിടെ വാതിൽ മുട്ടി എന്ന മറുചോദ്യത്തിൻ്റെ ആവശ്യമില്ല. ആർട്ടിസ്റ്റ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കണം. കുട്ടിയുടെ പരാതി പരിഹരിക്കണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞത് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഒരു സംഭവമാണെങ്കിൽ പോലും അതിനെതിരെ നടപടി വേണം. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. 



മറ്റ് തൊഴിലിടങ്ങളിൽ ഇങ്ങനെ നടന്നിട്ടില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത്തരത്തിലൊരു ചോദ്യം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. നഷ്‌ടപ്പെട്ടു എന്ന് പറയുന്ന അഞ്ചു പേജുകൾ എങ്ങനെ ഒഴിവായി എന്നതിന് സർക്കാർ വിശദീകരണം നൽകേണ്ടി വരും. സിനിമയ്ക്കുള്ളിൽ പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണം. അതിൻ്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കണമെന്നാണ് അഭിപ്രായം.


ഇരയുടെ പേര് പുറത്തുവിടേണ്ടതില്ല. എന്നാൽ അക്രമിയുടെ പേര് പുറത്ത് വരണം. ഹൈക്കോടതിയാണ് ഇക്കാര്യങ്ങളിൽ നടപടിയെടുക്കേണ്ടത്. കോടതി പറയുന്ന ആൾക്കെതിരെ നടപടിയെടുക്കാൻ അമ്മ തയ്യറാകും. wcc അംഗങ്ങൾ ശത്രുക്കളല്ല. അവർ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ന്യായമായ കാര്യങ്ങളാണ്. അമ്മയിൽ ന്യായം കിട്ടാത്തതിനാലല്ല wcc രൂപീകരിച്ചത്. അമ്മ പിളർന്നല്ല wcc ഉണ്ടായത്. 



മാഫിയ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. വനിതകൾ ദുരനുഭവങ്ങൾ ഉണ്ടായതായി പറയുമ്പോൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിക്കാൻ ഞാനാളല്ല. വിജയിച്ചുവന്ന നടീ നടന്മാർ വഴിവിട്ട ബന്ധത്തിലൂടെയാണ് മുന്നേറിയതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല', ജഗദീഷ് പറഞ്ഞു. 


ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിയതിൽ ക്ഷമാപണം ചോദിച്ചാണ് ജഗദീഷ് പത്രസമ്മേളനം ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കേണ്ടതായിരുന്നു. പ്രതികരിക്കാൻ വൈകിയത് അമ്മയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണ്. സംഘടനയുടെ വരാനിരിക്കുന്ന ഷോയുടെ റിഹേഴ്സൽ കാരണമാണ് പ്രതികരണം വൈകിയത്.അത് ന്യായീകരണമാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. 

« PREV
NEXT »

Facebook Comments APPID