ശ്രീനാരായണ ഗുരുദേവൻ്റെ 170-ാമത് ജയന്തി SNDP യോഗം 1298-ാം നമ്പർ പരുവ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നു. എരുമേലി യൂണിയൻ അഡ്. കമ്മറ്റി കൺവീനർ ബ്രഷ്നേവ്. പി. എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് ഇ.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്. കമ്മറ്റി അംഗം സന്തോഷ് പാലമൂട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
ശാഖാ സെക്രട്ടറി ഇ.ആർ.ഷിബുകുമാർ, വൈസ് പ്രസിഡൻറ് എം.സി.ഭദ്രൻ, ഡി.രാജസിംഹൻ, റ്റി.എസ്.ശശിധരൻ, എസ്.ജയകുമാർ, കെ.ജി.രാജേന്ദ്രൻ, ജയലതാ വിജയകുമാർ, മഞ്ജു അനിൽ , ആദർശ് ഉദയകുമാർ, ബിന്ദു ബിജു, ലളിത.എം.ഡി, സുജാ സദാനന്ദൻ, പ്രണവ് പ്രദീപ്, വിഷ്ണു വിജയ് എന്നിവർ പ്രസംഗിച്ചു.
No comments
Post a Comment