ഡൽഹിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിൻ്റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ചൊവാഴ്‌ച രാത്രിയോടെ മരണം. വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിൻ്റെയും ജഡ്രൈടിൻ്റെയും മകളാണ്. ബുധനാഴ്‌ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ‌് പള്ളിയിൽ സംസ്കാരം നടത്തും.
മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്‌ടർ & ഹെഡ്, മർഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് & ഏജന്റ്സ്, പ്രസിഡൻ്റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കൊച്ചി യൂണിറ്റ്), ഡോ. ജോ തോമസ് (വാതരോഗ വിദഗ്ദ്‌ധൻ, ആസ്‌റ്റർ മെഡിസിറ്റി, എറണാകുളം).
No comments
Post a Comment