മണിപ്പുഴ ചൈതന്യ പുരുഷ സ്വാശ്രയ സംഘത്തിൻ്റെ 1001 മത് പ്രതിവാര മീറ്റിംഗും 20- മത് വാർഷികവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസി സണ്ട് അഡ്വ: ശുഭേഷ് സുധാകരൻ.
മണിപ്പുഴ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ഒരു ജലസ്രോതസ് കണ്ടെത്തിയാൽ ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവീകരിച്ച ചൈതന്യ ഭവൻ്റെ ഉദ്ഘാടനം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി നിർവഹിച്ചു. നമ്മുടെ നാട്ടിലുള്ള സ്വാശ്രയ സംഘങ്ങൾ നാട്ടിലുള്ളവർക്ക് ഒരു മുതൽകൂട്ട് ആണെന്ന് പ്രസിഡണ്ട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി അഷറഫ് മൊമെൻ്റോ സമർപ്പണം നടത്തി. വിദ്യാഭ്യാസ അവാർഡ് ദാനം എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ അജേഷ് കെ ആർ നടത്തി.
സമ്മേളനത്തിൽ ജെയിസൺ ജെയിംസ് കുന്നത്തുപുരയിടം, സി.പി മത്തൻ ചാലക്കുഴി, എം.റ്റി.ബേബിച്ചൻ, പ്രകാശ് പുളിക്കൽ, സുജാത കെ എന്നിവർ പ്രസംഗിച്ചു.
No comments
Post a Comment