BREAKING NEWS
latest

728x90

header-ad

468x60

header-ad

"വി എസ് എന്നെ കാണണം എന്നാവശ്യപ്പെട്ടെങ്കിൽ എന്ത് വിഷയം ഉണ്ടെങ്കിലും ഞാൻ വി എസ്സിന്റെ അടുത്തക്ക് വരും"..... യെച്ചൂരിയുടെ ഉറച്ച നിലപാടുകളെ ഓർമ്മിക്കുന്നു - എ. സുരേഷ്

 


മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ പേഴ്സണൽ സെക്രട്ടറി ആയിരുന്ന എ സുരേഷ് അന്തരിച്ച സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെ അനുസ്മരിക്കുന്നു.


പ്രിയ സഖാവെ വിട...

വല്ലാത്തൊരു ആത്മ ബന്ധമാണ് സഖാവുമായിട്ടുണ്ടായിരുന്നത്...

നാലു നാൾ മുന്നേ സ. സീമ യെച്ചൂരിയുമായി സംസാരിച്ചപ്പോൾ സ്റ്റേബിൾ ആയി വരുന്നു എന്നാണവർ എന്നോട് പറഞ്ഞത്.. തിരിച്ചു വരുമെന്ന് ഉറപ്പായും പ്രതീക്ഷിച്ചിരുന്നു...

വല്ലതെ വേദനിക്കുന്നു..



എപ്പോൾ കാണുമ്പോഴും വാത്സല്യ നിറഞ്ഞൊരു പുഞ്ചിരിയും തലോടലും സ്നേഹാന്വേഷണവും...


രാഷ്ട്രീയ സംസാരത്തിന് അപ്പുറം കുടുംബകാര്യങ്ങൾ സംസാരിക്കുമായിരുന്നു..


അദ്ദേഹത്തിന്റെ സഹധർമ്മിണി സ.സീമ യെച്ചൂരിയുമായും ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നു....



 ഹൈദരാബാദ് പാർട്ടി കേന്ദ്ര കമ്മിറ്റി നടക്കുന്ന സമയം എന്റെ ഭാര്യ പ്രസവിച്ച് തിരുവനന്തപുരത്ത്‌ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു...

ഇതറിഞ്ഞ സീമ സഖാവ് അന്ന് തന്നെ മകൻ അച്ചൂന് ഡ്രസ്സ്‌ എടുത്തു തന്നത് ഏറ്റവും ഊഷ്മളമായ ഓർമ്മയായി വരുന്നു..

 അച്ചൂന്റെ ആദ്യ ഡ്രസ്സ്‌ സീമ സഖാവ്‌ നൽകിയതായിരുന്നു....


അന്ന് സീതാറാം സഖാവിന്റ അമ്മയോടും ദീർഘ നേരം സംസാരിച്ചു....


സ.വി എസ്സിന്റെ നിലപാടിന് ഏറ്റവും പിന്തുണ നൽകിയ സീതാറാം എന്നും വി എസ്സിനെ പിതൃതുല്യമായി ബഹുമാനിച്ചിരുന്നു..


വി എസ്സിന്റെ പാർട്ടിക്കകത്തെ ആശയ പോരാട്ടങ്ങളിൽ എന്നും എപ്പോഴും വി എസിന്റെ നിലപാടിനൊപ്പമായിരുന്നു...


വി എസ്സിന് തിരിച്ചടി നേരിടുമ്പോഴൊക്കെയും കടുത്ത നിലപാടിലേക്ക് വി എസ് പോവാതിരിക്കാൻ ഏറ്റവും ശ്രദ്ധിച്ചിരുന്നത് സ.സീതാറാമായിരുന്നു...


അപ്പോഴൊക്കെയും വി എസിനെ നേരിൽ കണ്ട് ആശ്വസിപ്പിക്കാനും  സ.സീതറാം ശ്രദ്ധിച്ചിരുന്നു....



ഒരിക്കൽ ഒരു കണ്ണൂർ യാത്രയിൽ വി എസ് തലശ്ശേരിയിൽ ഉണ്ടായിരുന്നു..

പിറ്റേന്ന് സ.സീതാറാം കണ്ണൂരിൽ പരിപാടിക്ക് വരുന്നു എന്നറിഞ്ഞ സ. വി എസ് സീതാറാമിനെ കാണണം എന്ന് ആവശ്യപ്പെട്ടു...


ഞാൻ ഈ വിഷയം സ.സീതാറാമിന്റെ ഫോണിലൂടെ ശ്രദ്ധയിൽ പെടുത്തി....


കണ്ണൂരിൽ പോവേണ്ട സഖാവ് പാർട്ടി അറിയാതെ തലശ്ശേരിയിൽ ഇറങ്ങുന്നത് സ്വാഭാവികമായും പാർട്ടിയിൽ വിഷയം ഉണ്ടാവും എന്നെനിക്ക് അറിയാം ഞാനത് കൂടെ സീതാറാമിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും... 

അദ്ദേഹം പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി...,


 "വി എസ് എന്നെ കാണണം എന്നാവശ്യപ്പെട്ടെങ്കിൽ എന്ത് വിഷയം ഉണ്ടെങ്കിലും ഞാൻ വി എസ്സിന്റെ അടുത്തക്ക് വരും"....

അതെന്നെ ഏറ്റവും അത്ഭുതപ്പെടുത്തി...



 അത്രയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു സീതാറാമും വി എസ്സും തമ്മിൽ..


അങ്ങനെ പുലർച്ചെ മറ്റാരും അറിയാതെ ഞാൻ തലശ്ശേരിയിൽ റെയിൽവേ സ്റ്റേഷനിൽ പോയി സീതാറാമിനെ വി എസ് താമസിക്കുന്ന ഗസ്റ്റ് ഹൌസിൽ എത്തിച്ചു...


വി എസിന്റെ ഒരു ആത്മബലമാണ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത്..

കാലത്തിനും പാർട്ടിക്കും ഒരിക്കലും നികത്താനാവാത്ത വിടവ്...


പാർട്ടി ഏറ്റവും പ്രതിസന്ധി നേരിടുന്ന കെട്ട കാലത്ത് സീതറാമിന്റെ വിടവാങ്ങൽ പാർട്ടി സഖാക്കൾക്ക് ഏറ്റവും വേദന ഉണ്ടാക്കുന്ന വേർപാടാണ്..


എഴുതാൻ ഒരുപാടുണ്ട് വല്ലാത്ത ശൂന്യത അനുഭവിക്കുന്നു..

വാക്കുകൾക്ക് ക്ഷാമവും..


പ്രിയ സഖാവേ റെഡ് സല്യൂട്ട്....


എ സുരേഷ്..




« PREV
NEXT »

Facebook Comments APPID