കഴക്കുട്ടത്തു നിന്നു വീടു വിട്ടുപോയ ശേഷം വിശാഖപട്ടണത്തുനിന്ന് നാട്ടിൽ തിരിച്ചെത്തിച്ച പതിമൂന്നു വയസുകാരി അസം ബാലിക, വീട്ടുകാർക്കൊപ്പം പോകാൻ തയാറായില്ല. ഇതോടെ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കൊണ്ടുപോകാൻ എത്തിയ മാതാപിതാക്കൾ നിർബന്ധിച്ചതോടെ കുട്ടി കരഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് മാതാപിതാക്കളെ വീട്ടിലേക്കു മടക്കി അയച്ചു.
കുറച്ചുദിവസങ്ങൾ കുടി കുട്ടിക്ക് കൗൺസിലിങ് നൽകും. തുടർന്നും മാതാപിതാക്കൾക്കൊപ്പം പോയില്ലെങ്കിൽ കുട്ടിയുടെ ഇഷ്ടപ്രകാരം പ്രവർത്തിക്കാനാണ് തീരുമാനം. കുട്ടിക്ക് പഠനത്തിനുള്ള സൗകര്യം ഉൾപ്പെടെ സിഡബ്ല്യുസി ഒരുക്കും. അതല്ല അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു പോകാനാണ് ആഗ്രഹമെങ്കിൽ അവിടേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം.
No comments
Post a Comment