നമ്മൾ അർജുൻ്റെ കുടുംബത്തിനൊപ്പവും മനാഫിനൊപ്പവും നില്ക്കണമെന്ന് പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് ജയപാൽ അനന്തൻ. ജയപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :-
മനാഫ് ❤✌️
കേരളത്തെ തകർത്തു കളഞ്ഞ പ്രളയദിനങ്ങളിലും കോവിഡ് തണ്ഡവമാടിയ നാളുകളിലുമാണ് സമീപകാലത്ത് മലയാളിയുടെ വിസ്മയിപ്പിക്കുന്ന മനുഷ്യ സ്നേഹo ലോകത്തെമ്പാടും ചർച്ചയായത്.
ഇപ്പോഴിതാ അതിരറ്റ സഹജീവി സ്നേഹത്തിന്റെ മഹത്തായ മാതൃക യായി ഒരു മലയാളി യുവാവ് നമ്മുടെ അഭിമാനമായി മാറുന്നു. ഷിരൂരിൽ ഗംഗാവാലി നദിയുടെ ആഴങ്ങളിലേയ്ക്ക് ആണ്ടുപോയ അർജ്ജുന്റെ ' സഹോദരൻ ' മനാഫ്. "
" ഒരു മലയാളി എവിടെ പോയി കുടുങ്ങിയാലും അവസാനo വരെ പോരാടി തിരിച്ചു കൊണ്ടു വരും "
ഈ വാക്കുകൾ ഏതെങ്കിലും സാമൂഹ്യപ്രസ്ഥാനത്തിന്റെ വീര നായകന്റേതല്ല. ഒരു സാധാരണക്കാരനായ ലോറി ഉടമയായ മനാ ഫിന്റെതാണ്. ഗംഗാവലിയിൽ നിന്നും അർജുനെ വീണ്ടെടുത്തിക്കും എന്ന നിശ്ചയദാർഢ്യത്തോടെ മനാഫ് ആ നദീ തീരങ്ങളിൽ പാഞ്ഞുനടന്നത് എഴുപതോളം ദിവസങ്ങളാണ്. മലയാളിയുടെ മഹത്വo വിശ്വത്തോളം ഉയർത്തിയ പ്രിയ സഹോദരൻ മനാഫിനു ഹൃദയത്തിൽ നിന്നും നൂറ് പൂക്കൾ 🌹🌹
ഈ അവസരത്തിൽ നമ്മൾ കാണാതെ പോകാൻ പാടില്ലാത്ത ഒരു വിഷയമുണ്ട്.
ജീവിതോപാധിയായ ലോറിയും എത്രയോ ലക്ഷങ്ങളുടെ മൂല്യമുള്ള മരങ്ങളും നഷ്ടപ്പെട്ടതിലൂടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നത്രയും വലിയ സാമ്പത്തിക ബാധ്യത ആ സുഹൃത്തിനു വന്നു ചേർന്നിട്ടുണ്ടാവും. മനുഷ്യസ്നേഹത്തിന്റെ പ്രതീകമായ മനാഫിനെ ചേർത്തു പിടിക്കാനും സഹായിക്കാനും മലയാളികളും സർക്കാരും മുൻകൈ എടുത്തെങ്കിൽ ,. സാധ്യമാവുന്ന ചെറിയ ചെറിയ സംഖ്യകൾ സമാഹരി ച്ച് നമുക്ക് എല്ലാവർക്കും മുൻകൈഎടുത്തു മനാഫിന്റെ കൂടെ നില്ക്കാൻ സാധിക്കുമോ ?!🙏
No comments
Post a Comment