അമ്പലപ്പുഴ
ആരോഗ്യ രംഗത്തെ മിയച്ച പ്രവർത്തനങ്ങൾ കൊണ്ട് നീതി ആയോഗിൻ്റെ പട്ടികയിൽ കേരളം മുൻപന്തിയിലാണങ്കിലും എന്നാൽ ജീവിതശൈലീ രോഗങ്ങളെ നേരിടുന്ന കാര്യത്തിൽ സംസ്ഥാനം വെല്ലുവിളി നേരിടുകയാണന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. 5 കോടി രൂപ ചെലവിൽ 4 നിലകളിലായി പൂർത്തിയാക്കുന്ന കരുമാടി ആയുർവ്വേദ ആശുപത്രി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങളെ ചെറുക്കുവാൻ ആയുർവേദ ചികിത്സ കൊണ്ട് കഴിയും.
ഇതിനായി സംസ്ഥാനത്ത് 10,000- യോഗ ക്ലബ്ബുകൾ ആരംഭിയ്ക്കും. കേന്ദ്ര ആയുഷ് പദ്ധതിയിലുൾപ്പെടുത്തി ആയുർവേദ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പ് വരുത്തുമെന്നും, യോഗ പരിശിലന കേന്ദ്രങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ആയുഷ് ഹെൽത്ത് പദ്ധതിയിൽ കേന്ദ്ര സർക്കാർ 150 ആയുർവേദ ആശുപത്രികൾക്ക് അംഗീകാരം നൽകിയതിൽ കരുമാടി ഗവ. ആയുർവേദ ആശുപത്രിയും ഉൾപ്പെട്ടിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എം എൽ എ അധ്യക്ഷനായി. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ വൈ എം ഷീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ ജയരാജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അപർണ്ണ സുരേഷ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ കെ ജയൻ, പ്രദീപ് കൂട്ടാല, ജമാൽ പള്ളാത്തുരുത്തി, സഫീർ പീഡിയേക്കൽ, ആയുർവേദ ആശുപത്രി സിനിയർ മെഡിക്കൽ ഓഫിസർ ഡോ. പി ഡി ജയേഷ് കുമാർ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭാ ബാലൻ സ്വാഗതം പറഞ്ഞു.
No comments
Post a Comment