ആലപ്പുഴ സമ്പൂർണ്ണ ശുചിത്വ മണ്ഡലം പരിപാടിയുടെ രണ്ടാംഘട്ടം ഒക്ടോബർ രണ്ടിന് ആരംഭിക്കും
. ഒക്ടോബർ 2 മുതൽ 9 വരെ മാലിന്യ നിർമാർജ്ജന വാരമായി ആചരിക്കും. മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. എ എസ് കനാൽ, വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ എന്നീ തോടുകൾ ശുചീകരിച്ച് സംരക്ഷിക്കും. തോടുകളുടെ ഇരുകരകളിലുമുള്ള വീട്ടുകാരുടെ സംഗമങ്ങൾ സംഘടിപ്പിച്ച് സഹകരണം ഉറപ്പാക്കും.
മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ഏറോബിക് യൂണിറ്റുകൾ സ്ഥാപിക്കും. സ്കൂളുകളിൽ ശുചിത്വ ക്ലബ്ബുകൾ രൂപീകരിച്ച് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ഹരിത വിദ്യാലയങ്ങൾ ആക്കി മാറ്റും.
ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചിത്രരചന, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കും. ഒക്ടോബർ രണ്ടു മുതൽ ഒൻപതു വരെയുള്ള വാരാചരണ പരിപാടിയിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് എംഎൽഎയുടെ പ്രോത്സാഹന സമ്മാനങ്ങൾ നൽകും. സർക്കാർ ഓഫീസുകൾ മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവ യജ്ഞത്തിൽ പങ്കാളികളാകും.
നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ പഞ്ചായത്ത്, മുൻസിപ്പൽ തലത്തിൽ സംഘടിപ്പിക്കും. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശാസ്ത്രീയമായി പൂർണ്ണമായി നടപ്പിലാക്കിയ S N ട്രസ്റ്റ് സ്കൂളിലെ പ്രോജക്ട്
പ്രോജക്ടിനു നേതൃത്വം നൽകിയ അദ്ധ്യാപകൻ സുദീപ് P ദാസ് കൈമാറി.
ആലപ്പുഴ എസ് ഡി വി സെൻ്റിനറി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ , പഞ്ചായത്ത് പ്രസിഡൻറ് മാരായ പിപി സംഗീത, സുദർശന ഭായ്, സന്തോഷ് ലാൽ , പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റിയിലെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ രാജേഷ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർമുഹമ്മദ് കുട്ടി ആശാൻ, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിവിധ സ്കൂൾ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
No comments
Post a Comment