ഇന്നലെയും ഇതേ റെക്കോഡിട്ട സ്വർണ വില സാധാരണക്കാരൻ്റെ കൈ പൊള്ളിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോകുന്നത്.
ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. ഇന്നലെ ഇത് 6885 രൂപയായിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിനാകട്ടേ 55,680 രൂപ നൽകണം. ഇന്നലെ ഇത് 55,080 രൂപയായിരുന്നു. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.
No comments
Post a Comment