എരുമേലി: ലോകമെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നത് ഓണാഘോഷമാണെന്ന് യോഗം എരുമേലി എസ് . എൻ . ഡി . പി യൂണിയൻ ചെയർമാൻ കെ പദ്‌മകുമാർ ചൂണ്ടിക്കാട്ടി. എരുമേലി യൂണിയൻതല ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ കൺവീനർ ബ്രഷ്നേവ് പി.എസ് അധ്യക്ഷത വഹിച്ചു. യോഗത്തിന് എരുമേലി എസ് . എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്മെൻറ് ചെയർമാൻ ഉണ്ണികൃഷ്ണൻ.സി .എസ് സ്വാഗതം ആശംസിച്ചു. വിവിധ ശാഖകളിൽ നിന്നുള്ള പ്രവർത്തകരുടെ കലാപരിപാടികൾ ഓണസദ്യ, വടംവലി മത്സരം എന്നിവ നടന്നു.
ആഘോഷ പരിപാടികൾക്ക് യൂണിയൻ ഭാരവാഹികളായ സുരേഷ് കെ.കെ , ഷിൻ ശ്യാമളൻ, സന്തോഷ് പാലമൂട്ടിൽ, അനൂപ് രാജു, സാബു നിരവേൽ, സുനു.സി.സുരേന്ദ്രൻ, മഹേഷ്, അജിത്ത് , സുജാത ഷാജി, ശോഭന മോഹൻ , ഓമന രാജു, മഹേശൻ ശാന്തി, രാഹുൽ ശാന്തി, സുസ്മിത, സൂരജ് രവി വിവിധ ശാഖ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
No comments
Post a Comment