മുണ്ടക്കയം ഗ്രാമപഞ്ചായത്തിന് കീഴിൽ പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ പെടുത്തി കായിക വകുപ്പിൽ നിന്നും 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരുകോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തുന്നത്. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഫുട്ബോൾ, വോളിബോൾ,ക്രിക്കറ്റ് ഗ്രൗണ്ടുകളും, രാത്രിയിലും കായിക മത്സരങ്ങൾ നടത്തുന്നതിന് ഫ്ലഡ് ലൈറ്റുകൾ , ഫെൻസിങ്, ഗ്രൗണ്ടിന് ചുറ്റും നടപ്പാത നിർമ്മാണം എന്നീ കാര്യങ്ങളാണ് പ്രധാനമായും ക്രമീകരിക്കുന്നത്.
ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കത്തക്ക വിധമാണ് നിർമ്മാണത്തിന് കരാർ നൽകിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി. ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ പ്രദീപ്,ജോഷി മംഗലം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, മെമ്പർമാരായ സി.വി അനിൽകുമാർ, ഷീബ ദിഫൈൻ, ദിലീഷ് ദിവാകരൻ, ഫൈസൽ മോൻ, കെ.എൻ സോമരാജൻ, സുലോചന സുരേഷ്,ജാൻസി തൊട്ടിപ്പാട്ട്, ബിൻസി മാനുവൽ ,റെയ്ച്ചൽ കെ.റ്റി, സിനിമോൾ തടത്തിൽ, പ്രസന്ന ഷിജു, ബെന്നി ചേറ്റുകുഴി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
No comments
Post a Comment