വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും പ്രതികരണം.
നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്‌ടമല്ല', സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലെ ദുരന്തപ്രദേശങ്ങൾ നേരിട്ടെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
No comments
Post a Comment