" നീ ഉറങ്ങൂ... ഞാൻ കാവലാളാകാം"....
ഇന്ന് ലോക അനസ്തേഷ്യ ദിനമാണ്.
1846 ഒക്ടോബർ 16 ന് അമേരിക്കയിലെ ബോസ്റ്റണിലെ മസ്സാചുസ്സെറ്റ്സ് ജനറൽ ആശുപത്രിയുടെ ഡോമിനു കീഴിൽ ഡോ: വില്യം തോമസ് ഗ്രീൻ മോർട്ടൻ എന്ന ഡെന്റിസ്റ് ഗിൽബെർട് ആബട്ട് എന്ന വ്യക്തിക്ക് ഈതർ ( ഡൈഈതൈൽ ഈതർ ) അനസ്തേഷ്യ നൽകി ഡോ.ജോൺ കോളിൻസ് വാറൻ എന്ന സർജൻ അദ്ദേഹത്തിന്റെ കഴുത്തിന്റെ പാർശ്വ ഭാഗത്തു ഉണ്ടായിരുന്ന ഒരു ട്യൂമർ നീക്കം ചെയ്തു.
ആധുനിക അനസ്തേഷ്യയുടെ ആവിർഭാവം ആയിരുന്നു അത്.
അതിനു മുന്‍പും ശസ്ത്രക്രിയകൾ നടന്നിരുന്നു.
പക്ഷെ അതൊക്കെ രോഗിയെ ബന്ധനസ്തനാക്കി വേദന ശമനികൾ ഒന്നും നല്കാതെ അതി ക്രൂരമായാണ് ചെയ്തു പോന്നത്.
ആധുനിക
അനസ്തേഷ്യയുടെ ആവിർഭാവത്തോടെ ശസ്ത്രക്രിയകൾ വേദന രഹിതമായി എന്നുമാത്രമല്ല സുരക്ഷിതമാവുകയും ചെയ്തു.
രോഗത്തിന്റെ വേദനയും ശസ്ത്രക്രിയയുടെ സംഘീർണ്ണതയും, ആകുലതകളും, ഭയപ്പാടും , എല്ലാം ലഘൂകരിച്ചുകൊണ്ട് രോഗിയെ ശാന്തമാക്കി ഉറക്കി
അബോധാവസ്ഥയിലാക്കി ശസ്ത്രക്രിയ വിദഗ്ധന് അതിസങ്കീർണ്ണമായ ശത്രക്രിയ ചെയ്യാൻ സാഹചര്യം ഒരുക്കുമ്പോഴും രോഗിയുടെ ശിരസ്സിന്റെ ഭാഗത്തു അതീവ ജാഗ്രതയോടെ, രോഗിയുടെ നാഡീ സ്പന്ദനങ്ങളെയും , ശ്വാസഗതിയെയും , രക്ത സമ്മർദത്തെയും , രക്തത്തിലെ ഓക്സിജന്റെ അളവും ഒക്കെ നിരീക്ഷിച്ചു കൊണ്ട് ഒരു അനസ്തേഷ്യ വിദഗ്ധൻ നിലയുറപ്പിച്ചിട്ടുണ്ടാവും
അവരുടെ സാന്നിദ്ധ്യമാണ് സർജന് പോലും ഏതു സങ്കീർണ്ണമായ ശസ്ത്രക്രിയയും നടത്താനുള്ള ആത്മവിശ്വാസം നൽകുന്നത്.
ഓരോ രോഗിയും ഓപ്പറേഷൻ മേശയിൽ ശാന്തമായി ഉറങ്ങുമ്പോഴും ഓരോ അനസ്തേഷ്യ വിദഗ്ദ്ധനും മനസ്സിൽ ഉരുവിടുന്ന ഒരു മന്ത്രമുണ്ട്.
" നീ ശാന്തമായി ഉറങ്ങുക ഞാൻ കാവലാളാകാം."
അനസ്തേഷ്യ വിഭാഗത്തിന്റെ സേവനം ഇന്ന് ശസ്ത്രക്രിയ മുറിയുടെ നാലു ചുവരുകള്‍ക്കിടയിൽ ഒതുങുന്നതല്ല.
അവരുടെ സേവനം തീവ്രപരിചരണ മേഖലയിലേക്കും , വേദനശമന രംഗത്തും , സാന്ത്വന പരിചരണ മേഖലയിലേക്കും വ്യാപിച്ചു കിടക്കുന്നു.
ഈ വർഷത്തെ ( 2023 ) ലോക അനസ്തേഷ്യ ദിന ആപ്ത വാക്യം തന്നെ
" അനസ്തേഷ്യയും കാൻസർ പരിചരണവും "
എന്നതാണ്.
ക്യാൻസർ പരിചരണത്തിൽ പ്രത്യേകിച്ച് അർബുദ സംബന്ധിയായിട്ടുള്ള വേദന ശമിപ്പിക്കുന്നതിലും അർബുദം മാരകമായി ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ സാന്ത്വന പരിചരണത്തിനായും അനസ്തേഷ്യ വിദക്തരുടെ സേവനം ഇന്ന് ലഭ്യമാണ്.
വൈദ്യശാത്ര രംഗത്തെ വിശേഷിച്ചു ഔഷധ നിർമ്മാണ രംഗത്തെ സാങ്കേതിക വളർച്ചയും ആധുനിക വൽക്കരണവും അതുപോലെ തന്നെ ബിയോമെഡിക്കൽ രംഗത്തെ വികാസവും അനസ്തേഷ്യ മേഖലയിൽ സുക്ഷിതമായി ഒരു രോഗിയെ മയക്കുന്നതിനും ബോധം വീണ്ടെടുക്കുന്നതിനും ഉതകുന്ന വിധത്തിൽ മനുഷ്യ ശരീരത്തിൽ അതിവേഗം പ്രവർത്തിക്കുകയും എന്നാൽ ഹ്രസ്വ കാല പ്രവർത്തനം മാത്രമുള്ളതുമായ ഒട്ടനവധി ഔഷധങ്ങളും രോഗിയുടെ ജീവലക്ഷണങ്ങൾ അളക്കുന്നതിനായി ലഭ്യമായിട്ടുള്ള ബിയോമെഡിക്കൽ ഉപകരണങ്ങളും ഇന്ന് അനസ്തേഷ്യ വളരെ ആയാസ രഹിതവും എന്നാൽ സുരക്ഷിതവും ആയി മാറിയിട്ടുണ്ട് .
ഡോ.കെ.എസ്.മനോജ്
എക്സ്.എം.പി
( ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് അനസ്തീസിയോളോജിസ്റ്റ് ആണ് ലേഖകൻ.)
No comments
Post a Comment