BREAKING NEWS
latest

728x90

header-ad

468x60

header-ad

നിർമ്മിതി ബുദ്ധിയുടെ കാലഘട്ടത്തിലും മനുഷ്യർ ഡോക്ടർമാരെ വിശ്വസിക്കുന്നു : ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ


ആലപ്പുഴ : നിർമ്മിതി ബുദ്ധിയുടെ ഈ കാലഘട്ടത്തിലും മനുഷ്യർ ഡോക്ടർമാരെ വിശ്വാസത്തിലെടുക്കുന്നുവെന്നും ദൈവ വിശ്വാസികൾ 
മാത്രമല്ല നിരീശ്വര വാദികൾ പോലും ഡോക്ടർമാരിൽ വിശ്വസിക്കുന്നുവെന്നു ആലപ്പുഴ രൂപത ബിഷപ്പ് റൈറ്റ് .റവ.ഡോ.ജെയിംസ് ആനാപറമ്പിൽ.വിശുദ്ധ ലൂക്കയുടെ മദ്ധ്യസ്ഥ തിരുന്നാളിനോടനുബന്ധിച്ചു ആലപ്പുഴ രൂപത ഡോക്ടർ ദിനാചരണം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. 
ഫാ.ജോബിൻ ജോസഫ് ദിവ്യബലി അർപ്പിച്ചു.
സിസ്റ്റർ ഡോക്ടർ ക്രിസ്റ്റീന ജോൺ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ഡോ.ജോജു ജോൺ മുഖ്യ പ്രഭാഷണം നടത്തി.മോൺസിഞ്ഞോർ ജോയി പുത്തൻവീട്ടിൽ ,
ഫാ.ജോൺസൺ പുത്തൻവീട്ടിൽ,ഡോ.അനിൽ വിൻസെന്റ്,
ഡോ.കെ.എസ്.മനോജ്, ഡോ.ആൻ മരിയ എന്നിവർ സംസാരിച്ചു.
« PREV
NEXT »

Facebook Comments APPID