ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റിന്, എഴുത്തുകാരൻ, പ്രഭാഷകൻ,
സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായ അലിയാർ മാക്കിയിലിന്റെ ഒമ്പതാമത്തെ പുസ്തകമാണ്
"കാലാപെറുക്കികളും കളപ്പുര നിറയ്ക്കുന്നവരും "
2024 ഒക്ടോബർ 10 ബുധനാഴ്ച വൈകുന്നേരം 3 ന് പറവൂർ പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പ്രകാശന ചടങ്ങിൽ എച്ച് സുബൈർ സ്വാഗതം പറയുകയും,
അഡ്വ കെ.ജി അജിത് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ( പു. ക. സ.) ജില്ലാ സെക്രട്ടറി വിശ്വൻ പടനിലമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പ്രശസ്ത നാടക സംവിധായകൻ കെ.എം ധർമ്മൻ ഭദ്രദീപം തെളിച്ച് ചടങ്ങ് ധന്യമാക്കും .
കഥാകൃത്ത് പി.ജെ.ജെ.ആന്റണി ഉദ്ഘാടനം നിർവഹിക്കും.
ശ്രീമതി രാജമ്മ കൈനകരി സുരേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും.
അഡ്വ മനോജ് കുമാർ പുസ്തകം പരിചയപ്പെടുത്തും.
പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ ഏവരുടെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
No comments
Post a Comment