വയനാട്ടിൽ സംഭവിച്ച അതിദാരുണമായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് കേരള നിയമസഭ ഒന്നടങ്കം പ്രണാമം അർപ്പിച്ചതിനുശേഷം വിപ്ലവ ഗായിക പി കെ മേദിനി പാടി സമർപ്പിച്ച "വയനാടിൻ മനതാരിൽ സ്നേഹം നിറയട്ടെ " എന്നു തുടങ്ങുന്ന സാന്ത്വന ഗാനം സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു.
സ്പീക്കറിന്റെ ചേമ്പറിൽ 93 കാരി പി കെ മേദിനിയുടെ സാന്നിധ്യത്തിലാണ് ഡെന്നി ആൻറണി രചിച്ച് വി.ജെ. റുഡോൾഫ് സംഗീതവും നിഹാസ് നിസാർ ദൃശ്യ ആവിഷ്കാരവും നൽകിയ ആൽബം പ്രകാശനം ചെയ്തത്.
93 ാം വയസ്സിലും മുറിപ്പെട്ട മനസ്സുകളെ ചേർത്തുനിർത്തി സാന്ത്വനഗാനം ആലപിച്ച പി കെ മേദിനിയെ സ്പീക്കറും മന്ത്രി ഗണേഷ് കുമാറും എംഎൽഎമാരും അനുമോദിച്ചു.ഗായിക സാമാജികർക്ക് വേണ്ടി പഴയകാല വിപ്ലവ ഗാനങ്ങളും ആലപിച്ചു.
സംഗീതത്തിന്റെയും കലയുടെയും മാർഗത്തിലൂടെ യുവജനങ്ങളെ ലഹരി തുടങ്ങിയ സാമൂഹിക വിപത്തുകളിൽ നിന്നും മോചിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'ഹമ്മിങ് ബേർഡ്സും സംഘ ശോഭ കലാസമിതിയും ചേർന്നാണ് ആൽബം അണിയിച്ചൊരുക്കിയിട്ടുള്ളത്.
No comments
Post a Comment