കിഫ്ബി ഫണ്ടിൽ മൂന്ന് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ തോട്ടപ്പള്ളി നാലു ചിറ ഗവ. ഹൈസ്കൂൾ കെട്ടിടം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. സംസ്ഥാനത്താകെ 30 സ്കൂളുകളുടെ ഉദ്ഘാടനവും 12 സ്കൂളുകളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഓൺലൈനിൽ നിർവ്വഹിച്ചത്.
സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. ഇതോടൊപ്പമുള്ള കിച്ചൺ ബ്ലോക്കിൻ്റെ ഉദ്ഘാടനവും എച്ച് സലാം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി എസ് മായാദേവി, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. വി എസ് ജിനു രാജ്, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ ഉണ്ണി, പഞ്ചായത്തംഗങ്ങളായ ലീനാരജനീഷ്, ഡി ശ്രീദേവി, ഡി ഇ ഒ എൽ പവിഴകുമാരി, എ ഇ ഒ എസ് സുമാ ദേവി, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എ ജി ജയകൃഷ്ണൻ, കെെറ്റ് ജില്ലാ കോർഡിനേറ്റർ എം സുനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ ഓമനക്കുട്ടൻ, മുജീബ് റഹ്മാൻ, മോഹൻ സി അറവുന്തറ, എം സോമൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എ എസ് സുദർശനൻ സ്വാഗതം പറഞ്ഞു.
No comments
Post a Comment