BREAKING NEWS
latest

728x90

header-ad

468x60

header-ad

മകളുടെ വിവാഹദിനത്തിൽ മാതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

കോട്ടയം വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

മകൾ നെഫ്‌ലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീന്റെ ദാരുണാന്ത്യം. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്.

വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹൈവേയിൽനിന്നും 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരിക്കുകളോടെ രക്ഷപ്പെട്ടു.
« PREV
NEXT »

Facebook Comments APPID