BREAKING NEWS
latest

728x90

header-ad

468x60

header-ad

തീരം തകർക്കുന്ന കരിമണൽ ഖനനം ആലപ്പുഴയിൽ തുടരുന്നത് കേരളത്തിലെ ചങ്ങാത്ത രാഷ്ട്രീയ തന്ത്രം മൂലം


തോട്ടപ്പള്ളി : കഴിഞ്ഞ 1219 ദിവസമായി കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി തോട്ടപ്പള്ളിയിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹം സഖാവ് പി.വി. അൻവർ എം എൽ എ സന്ദർശിക്കുകയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തീരം തകർക്കുന്ന കരിമണൽ ഖനനം ആലപ്പുഴയിൽ തുടരുന്നത്  കേരളത്തിലെ ചങ്ങാത്ത രാഷ്ട്രീയം തന്ത്രം മൂലമാണെന്നും ഭരണ പ്രതിപക്ഷകക്ഷികളെ ഈ കാര്യത്തിൽ വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയിലെ തൊഴിലാളികളുടെ പേര് പറഞ്ഞ് തീര ജനത ആട്ടിപായിക്കാൻ പദ്ധതി തയ്യാറാക്കി ഇരിക്കുകയാണെന്നും ജനങ്ങൾ ഒറ്റക്കെട്ടായി ഈ ചെങ്ങാത്ത കൂട്ടുകെട്ടിനെതിരെ രംഗത്ത് വരണമെന്ന് അഭ്യർത്ഥിച്ചു. സമര സമിതി സുപ്രിം കോടതിയിൽ നടത്തുന്ന കേസിൽ കക്ഷി ചേരാനും കേരളത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒരു പ്രധാന പ്രശ്നമായി DMK ആലപ്പുഴയിലെ കരിമണൽ ഖനനം ഉയർത്തി കൊണ്ടുവരുമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ കരി മണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സുധീർ കോയ, ബി.ഭദ്രൻ, പി.എ ലത്തീഫ്, ആർ. രാമചന്ദ്രൻ, ഡോ .പി . രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
« PREV
NEXT »

Facebook Comments APPID