BREAKING NEWS
latest

728x90

header-ad

468x60

header-ad

കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് 6 പേർ ആശുപത്രിയിൽ

എരുമേലി : തൂങ്കുഴിപ്പടി ഭാഗത്ത് വ്യാഴാഴ്ച രാവിലെ റബ്ബർ ടാപിംഗിനിടെയാണ് വെൺകുറിഞ്ഞി തോട്ടുവായിൽ ശിവപ്രസാദ് (65) ഉഷാശിവപ്രസാദ് (60) എന്നിവർക്ക് സാരമായി പരുക്കേറ്റത്. കടന്നൽ കൂട്ടത്തിൻ്റെ ആക്രമണത്തിൽ പെട്ട ഇരുവരുടേയും നിലവിളി കേട്ടെത്തിയ അയൽവാസിയായ ചെങ്ങാട്ട് വീട്ടിൽ സൂരജ് 
എന്ന യുവാവിൻ്റെ സമയോചിതമായ രക്ഷാപ്രവർത്തനമാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
തൊട്ടടുത്ത തോട്ടിൽ കുളിക്കാനെത്തിയ സൂരജ് ഇരുവരുടേയും തലയിൽ കൂടി തുണിയിട്ട് മൂടി തോട്ടിലെത്തിച്ച് വെള്ളത്തിൽ മുങ്ങിപ്പൊങ്ങി നില്ക്കാൻ സഹായിച്ചു. ശിവപ്രസാദിന് 52-ഓളം കടന്നൽ കുത്തുകൾ തലയിലും മുഖത്തുമായി ഏറ്റിരുന്നു. ഉഷാ ശിവപ്രസാദിന് 15 ഓളം കടന്നൽ കുത്തുകളും കിട്ടി. അവശരായ ഇരുവരേയും കാറിൽ കയറ്റി അതിവേഗം എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലും തുടർന്ന് നില വഷളായതിനെ തുടർന്ന് 26-ാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് ശിവ പ്രസാദിനെ അത്യാഹിത വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ സൂരജിനും കൂടെ എത്തിയ സൂരജിൻ്റെ സ്ക്കൂൾ വിദ്യാർത്ഥിയായ മകനും കടന്നൽ കുത്തേറ്റു.
കഴിഞ്ഞ ദിവസം മുണ്ടക്കയം പാക്കാനത്ത് കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തൂങ്കുഴിപ്പടി വഴി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മണിപ്പുഴ മത്തായി (52)ക്കും വെൺകുറിഞ്ഞി ശ്രീകുമാറി (45 )നും കടന്നൽ കുത്തേറ്റു.ഇരുവരും എരുമേലി ഗമണമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി. വനം വന്യജീവിവകുപ്പിനെ ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും മേൽ നടപടികളൊന്നും ഉണ്ടായിട്ടില്ല.
« PREV
NEXT »

Facebook Comments APPID