BREAKING NEWS
latest

728x90

header-ad

468x60

header-ad

കേരളപ്പിറവി ദിനത്തിൽ മാലിന്യ മുക്ത പ്രതിജ്ഞയെടുത്ത് ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകൾ


മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി   ആലപ്പുഴ അസംബ്ലി മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും ശുചിത്വ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞെയെടുത്ത് കുട്ടികൾ. കലവൂര്‍ ഗവ:എച്ച് എസ്സില്‍ അസംബ്ലിയില്‍ പങ്കെടുത്ത് പ്രതിജ്ഞാവാചകം MLA പി പി ചിത്തരഞ്ജൻ ചൊല്ലിക്കൊടുത്തു. 
ജില്ലാ കളക്ടര്‍  അലക്സ് വര്‍ഗ്ഗീസ് സെന്‍റ് ജോസഫ് എച്ച് എസ് ആലപ്പുഴയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി - മേരി ഇമ്മാക്കുലേറ്റ് പൂങ്കാവ്, മുനിസ്സിപ്പൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ എസ് കവിത ഗവണ്‍മെന്‍റ് എച്ച് എസ് ആര്യാട് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ജി മോഹനന്‍ വി എന്‍. എസ്. എസ് കണിച്ചു കുളങ്ങര, ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ലാല്‍ - ലൂഥറന്‍ എച്ച് എസ് ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. അജിത്ത് കുമാര്‍ - വളവനാട് പി ജെ എല്‍ പി എസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത- ഗവ: എച്ച്. എസ്. പൊള്ളേത്തൈ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശനാഭായി- എസ്.എന്‍. ട്രസ്റ്റ് എച്ച് എസ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.റിയാസ്- മണ്ണഞ്ചേരി ഗവ:എച്ച്എസ്, മുനിസിപ്പന്‍ വൈസ് ചെയര്‍മാര്‍ പി.എസ്.എം. ഹുസൈന്‍- ലിയോ തേര്‍ട്ടീന്ത് എച്ച് എസ് ആലപ്പുഴ, ആലപ്പുഴ നഗരസഭ പൊതുമരാരമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. പ്രേം - എസ്ഡിവി ഗേള്‍സ് എച്ച് എസ്, ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. വിനീത - സെന്‍റ് മൈക്കിള്‍ സ് എച്ച് എസ് തത്തംപള്ളി, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. എസ്. കവിത ആര്യാട് എച്ച്. എസ്. കൊറ്റംകുളങ്ങര, ഡി.ഡി. എഡ്യൂക്കേഷന്‍ - എസ്ഡി വി- ബോയ്സ് എച്ച് എസ്, പ്രകാശ് ബാബു - തമ്പകച്ചുവട് യു.പി.എസ.് എന്നിങ്ങനെ വിവിധ സ്കൂളുകളില്‍ എത്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മണ്ഡലത്തിലെ മറ്റ് സ്കൂളുകളില്‍ മുനിസിപ്പല്‍/പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു..
« PREV
NEXT »

Facebook Comments APPID