ഒരു സീപ്ലെയിൻ ഞങ്ങൾക്ക് തന്നില്ലല്ലോ ?
അയ്യോ അയ്യോ അയ്യയ്യോ....
ഇനിയിപ്പോ സീപ്ലെയിൻ വന്നിട്ട് " കരിമീൻ" ഓടിപ്പോയാൽ ആലപ്പുഴയിൽ വരുന്ന സഞ്ചാരികളെ തിലോപ്പിയ പൊരിച്ചത് കൊടുത്ത് കരിമീൻ ഫ്രൈ എന്ന് പറഞ്ഞു ഞങ്ങൾ സന്തോഷിച്ചു വിട്ടോളാം
എന്നാരെങ്കിലും ഞങ്ങൾക്ക് സീപ്ളെയിൻ തരണം റിയാസ് മന്ത്രി.
കയ്യേറ്റം കൊണ്ടും, മാലിന്യങ്ങളുടെ കൂമ്പാരം കൊണ്ടും ജലത്തിന്റെ സംഭരണ ശേഷി കുറഞ്ഞ വേമ്പനാട് കായലിലെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ഞങ്ങളുടെ പ്രശ്നമല്ല.
വേമ്പനാട് കായലിലെ മത്സ്യ തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങൾ ഞങ്ങൾക്ക് പ്രശ്നമേയല്ല.
കടലോര കായലോര മേഖലയിൽ മത്സ്യം പിടിച്ചു ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ആളുകളാണ് ഉള്ളത്.
ടൂറിസം എന്നത് മാത്രമല്ല ഒരു നാടിന്റെ വരുമാന സ്രോതസ്സ്.
മില്യൺ മില്യൺ ഡോളറാണ് ഫിഷ് എക്സ്പോർട്ടിലൂടെ രാജ്യത്ത് വന്നു ചേരുന്ന വിദേശ നാണ്യം
കോവിഡ് കാലത്ത് പോലും രാജ്യത്തിന്റെ നിലനിൽപ്പിന് അത് സഹായമായി. ഹൗസ് ബോട്ടും ടൂറിസവും അടങ്ങുന്ന വ്യവസായ മേഖലയെയും
ഉൽപ്പാദന മേഖലയും തമ്മിൽ താരതമ്യം ചൈയ്ത് ശരിയല്ല.
ഉൽപ്പാദന മേഖലയ്ക്ക് തന്നെയാണ് ഊന്നൽ നൽകേണ്ടത്.
പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷണം ലഭിക്കേണ്ട ഒന്നാണ്.
വേമ്പനാട് കായലിലെ പ്രത്യേകതകൾ, അതിൽ വളരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറ, ആറ്റ് കൊഞ്ച് പോലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഇതൊക്കെ വേണോ വേണ്ടയോ എന്ന് പറയേണ്ടിവരും.
വേമ്പനാട് കായലിലെ സുലഭമായി ലഭിക്കുന്ന " കക്ക " അതിൽ നിന്ന് വേർതിരിച്ച നീറ്റുകക്ക (quicklime or burnt lime) രാസപരമായി കാൽസ്യം ഓക്സൈഡ് (CaO) ആകുന്നു.
ഇത് വ്യാപകമായി ഉപയോഗിക്കുന്ന രാസസംയുക്തമാണ്.
ഇത് വെളുത്തനിറമുള്ളതും കോസ്റ്റിക് സ്വഭാവമുള്ളതും ആൽകലി സ്വഭാവമുള്ളതും മുറിയിലെ താപനിലയിൽ ക്രിസ്റ്റൽ സ്വഭാവം കാണിക്കുന്ന ഖരവസ്തുവുമാണ്. സിമന്റിൽ കാണപ്പെടുന്ന കാൽസ്യം ഓക്സൈഡിനെ സ്വതന്ത്ര ലൈം എന്നാണു പറയുക.
3000, ലക്ഷം കോടിയോളം രൂപയാണ് ലോകത്ത് ഇതിന്റെ ഉൽപ്പാദന മൂല്യം.
ഇന്ത്യയിൽ ഇതിന്റെ ഉൽപ്പാദന മേഖലയ്ക്ക് വലിയ പങ്കാണ് വേമ്പനാട് കായലിലെ കക്ക നിക്ഷേപം.
ഇത് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന പൊതു മേഖല സ്ഥാപനങ്ങളും നമുക്കുണ്ട്.
കാർഷിക മേഖലയിൽ നീറ്റുകക്കയും കുമ്മായവും പ്രധാനപ്പെട്ട ഘടകമാണ്
എല്ലാർക്കും എളുപ്പത്തിൽ കയറാവുന്ന ചാഞ്ഞ തെങ്ങാണല്ലോ മത്സ്യ തൊഴിലാളികൾ . അപ്പോൾപ്പിന്നെ ആ നെഞ്ചത്തോട്ട് തന്നെ കയറാം. ആ നെഞ്ചത്ത് തന്നെ സീപ്ളെയിൻ ഇറക്കാമോ എന്ന് നോക്കാം
ആലപ്പുഴയിലെ വമ്പന്മാർ ടൂറിസത്തിന്റെ മറവിൽ, ആലപ്പുഴയിലെ രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാർക്ക് നക്കാപ്പിച്ച നൽകി അനധികൃതമായി കൈവശപ്പെടുത്തിയ കായൽ തിരിച്ചു പിടിച്ചാൽ സീപ്ലെയിൻ ലാന്റ് ചെയ്യാൻ കഴിയുന്ന വാട്ടർ റൺവേ കിട്ടുമല്ലോ.
ഒൻപത് അതിസമ്പന്നർക്ക് മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പിൽ പറന്നിറങ്ങാൻ കൊച്ചി കായൽ പോലും സജ്ജമാക്കി കഴിഞ്ഞു.
ലാന്റിംഗ് സിഗ്നൽ കിട്ടിയാൽ കൊച്ചി കായലെ സർവ്വീസ് ബോട്ടുകൾ കുറച്ചു നേരത്തേക്ക് കാത്ത് കിടക്കണം,
റെയിൽവേ ഗെയിറ്റിൽ അക്ഷമയോടെ കിടക്കുന്ന നമുക്ക് ഇതൊക്കെ ഒരു പ്രശ്നമാണോ ?
മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും , ഉപജീവനവും തടസപ്പെട്ടാൽ നൽകേണ്ടി വരുന്ന വില അത്ര ചെറുതാണോ എന്ന് കൂടി പരിഗണിച്ചാൽ നല്ലത്...
ഷിജു വിശ്വനാഥ്
ജനമുഖം ടി വി
10-11-2024
No comments
Post a Comment