Home
International
അമേരിക്കൻ ഓയിൽ & ഗാസ് കമ്പനി കേരളത്തിലേക്ക് - മന്ത്രി പി രാജീവ്
അമേരിക്കൻ ഓയിൽ & ഗാസ് കമ്പനി കേരളത്തിലേക്ക് - മന്ത്രി പി രാജീവ്
reporter
-
6:11 AM
Edit this post
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ NOV Inc(നാഷണൽ ഓയിൽ വെൽ) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ കേരളത്തിൽ ആരംഭിച്ച സന്തോഷം മുഴുവൻ മലയാളികളുമായി പങ്കുവെക്കുകയാണ്. 52 രാജ്യങ്ങളിലായി 32000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങൾ പ്രഥമഘട്ടത്തിൽ പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ് സെൻ്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവീസ്, കസ്റ്റമർ സപ്പോർട്ട് സെൻ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാകും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് കടന്നുവരുന്ന നാലാമത്തെ ആഗോള കമ്പനിയാണ് NOV Inc
ലോകത്തിൻ്റെ എല്ലാ കോണുകളിലും നാളെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നതാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് കമ്പനി അധികൃതർ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചത്. അവരെല്ലാവരും തന്നെ കേരളത്തിൻ്റെ മികച്ച ടാലൻ്റ് പൂളിനെ പ്രശംസിക്കുകയും ചെയ്തത് എന്തുകൊണ്ട് കേരളം നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു എന്നതിനുള്ള ഏറ്റവും അനുയോജ്യമായ തെളിവാണ്. ഒപ്പം മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ലഭ്യമായിട്ടുള്ള ശുദ്ധവായുവും ജലലഭ്യതയും വൈജ്ഞാനിക സമ്പദ്ഘടനാ വികസനവുമെല്ലാം കേരളത്തെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റുകയാണ്.
Subscribe to:
Post Comments
(
Atom
)
Facebook Comments APPID
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...
No comments
Post a Comment