കേരളത്തിലെ സർക്കാർ ആതുരാലയങ്ങളിലെ സൗകര്യങ്ങൾ കണ്ടിട്ട് സമ്പന്നർക്ക് പോലും ഒരു ദിവസമെങ്കിലും അവിടെ ചികിൽസ തേടണമെന്ന് ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ ആതുരാലയങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കാനും ആരോഗ്യ രംഗത്തെ വൻ മുന്നേറ്റം നടത്താനും കഴിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്.
പക്ഷേ സ്വകാര്യ ആശുപത്രികളുടെ കിടമത്സരങ്ങളും സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ മനോഭാവവും ഈ മുന്നേറ്റം തടസ്സപ്പെടുത്തുന്നതായും പരാതി.
സർക്കാർ ആശുപത്രികളുടെ തകർച്ചയുടെ കാരണം അതിനുള്ളിൽ തന്നെയുള്ള ലോബികൾ ആണെന്ന് ആലപ്പുഴ എംപി കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു.
സർക്കാർ ആതുരാലയങ്ങളിൽ ചികിൽസ തേടിയെത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കാരുണ്യത്തിന്റെ കണിക പോലുമില്ലാത്ത ചിലരുടെ പെരുമാറ്റവും, നിലവിലുള്ള സൗകര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയും സർക്കാർ ആശുപത്രിയിലെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ച് സ്വകാര്യ ആശുപത്രികളെ തകർക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി ചികിത്സിച്ചാൽ തന്നെ നമ്മുടെ ആതുരസേവന കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്യും.
ആശുപത്രിയിലെ അനാസ്ഥയും , കെടുകാര്യസ്ഥതയും പൊതു ജനങ്ങളോടുള്ള മോശം പെരുമാറ്റവും ചോദ്യം ചൈയ്തതിന് പേരിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പകരം വീട്ടുന്ന പ്രവണത വർധിക്കുകയാണ്.
നിലമ്പൂർ എംഎൽഎ പി.വി അൻവർ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ചോദ്യം ചൈയ്തതിന് അൻവറിനെ പ്രതിയാക്കി പോലീസ് കേസെടുത്തു.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് മതിയായ ചികിൽസ ലഭിക്കാത്ത സാഹചര്യം ചോദ്യം ചൈയ്തതിന് ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും,
ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു നാല് മാസം പ്രായമുള്ള കുഞ്ഞിനെ അശ്രദ്ധമായി ഇൻജക്ഷൻ ചൈയ്ത് കുഞ്ഞിന്റെ ആരോഗ്യനില വഷളായത് ചോദ്യം ചൈയ്തതിന് കുഞ്ഞിന്റെ മുലയൂട്ടുന്ന അമ്മയെയും അമ്മയുടെ പിതാവിനെയും പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
ജനങ്ങളുടെ അവകാശമായ ചികിൽസ സംബന്ധിച്ച് സംസാരിക്കാൻ ജനപ്രതിനിധികൾക്ക് പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് സർക്കാർ ആശുപത്രിയിലെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ച് സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള ശ്രമമാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആശുപത്രി സംരക്ഷണ നിയമത്തിന്റെ ദുർവിനിയോഗം പരക്കെ ചർച്ച ചെയ്യേണ്ടതാണെന്നാണ് പലരുടെയും അഭിപ്രായം
No comments
Post a Comment