BREAKING NEWS
latest

728x90

header-ad

468x60

header-ad

കോട്ടാങ്ങലിൽ കൃഷിയിടങ്ങളിലെ സംരക്ഷണ വേലി സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നു, കർഷകർ ആശങ്കയിൽ

എരുമേലി: കോട്ടാങ്ങൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മഠത്തുംമുറി പാടശേഖരത്തിൻ്റെ ഭാഗമായ ചൂരക്കുറ്റി സ്ഥലത്ത് നിരവധി കർഷകർ മരച്ചീനി, വാഴ അടക്കം കൃഷികൾ ചെയ്യ്തുവരുന്നു ഏകദേശം നാലായിരത്തിലധികം മരച്ചീനിയും എത്തവാഴ, ചേമ്പ്, ചേന എന്നിവയും കൃഷി ചെയ്യ്ന്നു കാട്ടുമൃഗ ശല്യം മൂലം കൃഷിക്കാർ വളരെ പ്രതിസന്ധിയിലാണ്.
അഭിലാഷ് കെ.പി. എന്ന കർഷകൻ തൻ്റെ കൃഷിയിടത്തിലെ മരച്ചീനിയും, ഏത്തവാഴകളും കാട്ടുപന്നി നശിപ്പിക്കുന്നതിനാൽ പുരയിടത്തിൽ ഫെൻസിങ്ങ് സ്ഥാപിക്കുകയും ചില സാമ്യഹ്യ വിരുദ്ധർ ഇത് നശിപ്പിക്കുകയും ചെയ്യ്തു, പെരുബെട്ടി പോലീസിൽ പരാതി നൽകുകയും സമീപവാസികളെ വിളിപ്പിക്കുകയും ചെയ്യ്തു ഇതിൻപ്രകാരം ഫെൻസിങ്ങ് പുനസ്ഥാപിക്കുകയും ചെയ്യ്തു എന്നാൽ കഴിഞ്ഞ രാത്രിയിൽ കൃഷിക്ക് സംരക്ഷണം നൽകിരുന്ന ഫെൻസിങ്ങ് പൂർണ്ണമായി സാമുഹ്യ വിരുദ്ധർ നശിപ്പിച്ചു.
വീണ്ടും പെരുമ്പെട്ടി പോലീസിൽ പരാധി നൽകുകയും ബന്ധപ്പെട്ട അധികാരികൾ സർവ്വേ പ്ലാൻ എടുക്കുന്നതിന് നിർദേശിക്കുകയും ചെയ്യ്തു സർവ്വേ പ്ലാനിൽ പ്രസ്തുത സ്ഥങ്ങളിൽ കൂടി വഴിയോ തോടോ ഇല്ല എന്ന് സ്ഥിതികരിച്ചു ഈ സാഹ്യചര്യത്തിൽ കൃഷി ഭൂമി സംരക്ഷിക്കുന്ന ചുറ്റു വേലി നിലനിർത്തണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കൃഷിക്കാർ ആവശ്യപ്പെടുന്നു.
« PREV
NEXT »

Facebook Comments APPID