മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് പോലീസ്.
ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ കുഞ്ഞിന് ഇൻജക്ഷൻ എടുത്തപ്പോൾ ഉണ്ടായ പിഴവ് ചോദ്യം ചൈയ്തതിന് കുഞ്ഞിന്റെ അമ്മയുടെയും അപ്പുപ്പന്റെയും പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
ആശുപത്രി സംരക്ഷണ നിയമത്തിന്റെ മറവിൽ ആശുപത്രി ജീവനക്കാർ എന്ത് കാണിച്ചാലും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് മതിയായ ചികിൽസ ലഭിക്കാത്ത സാഹചര്യം ചോദ്യം ചൈയ്ത നഗരസഭ വൈസ് ചെയർമാനെ ഇതേപോലെ കേസ് എടുത്തിരിക്കുന്നത് വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം പി.വി.അൻവർ എംഎൽഎ യും ഇത്തരത്തിൽ കേസിൽ പെട്ടു.
ആശുപത്രി സംരക്ഷണ നിയമത്തെ ആശുപത്രി ജീവനക്കാർ ദുർവിനിയോഗം ചെയ്യുന്നത് വ്യാപകമാകുന്നത് വലിയ പരാതികൾക്ക് ഇടയായി.
ആശുപത്രി ജീവനക്കാരുടെ സംഘടനാ ശക്തി ഉപയോഗിച്ച് പൊതു ജനങ്ങളുടെ സേവനം ഇല്ലാതാക്കുന്ന നടപടിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകർ
No comments
Post a Comment