BREAKING NEWS
latest

728x90

header-ad

468x60

header-ad

എസ് എൻ ഡി പി ചേനപ്പാടി ശാഖായോഗം നേതൃത്വ ശില്പശാല ശനിയാഴ്ച

എരുമേലി: എസ്.എൻ.ഡി.പി യോഗം ചേനപ്പാടി 53-ാം നമ്പർ ശാഖാ യോഗത്തിലെ നേതൃത്വ പരിശീലനവും ശില്പശാലയും ശനിയാഴ്ച വൈകിട്ട് 6 .30ന് ശാഖാ ഹാളിൽ വച്ച് പ്രസിഡന്റ് ബിനു കൂവക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ശില്പശാല എരുമേലി എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ പി. എസ്. ബ്രഷ്നേവ് ഉദ്ഘാടനം നിർവഹിക്കും.
കുടുംബയോഗങ്ങൾക്കുള്ള മാർഗ്ഗനിർദേശവും പരിശീലനവും ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ (ശിവഗിരി മഠം) നൽകുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. യൂണിയൻ കൗൺസിലർ ഷിൻ ശ്യാമളൻ സംഘടനാ സന്ദേശം നൽകും. സെക്രട്ടറി ഷിബു മുപ്പതിൽ സ്വാഗതം ആശംസിക്കും. പി.കെ രാജൻ കൃതജ്ഞത അർപ്പിക്കും
« PREV
NEXT »

Facebook Comments APPID