എരുമേലി: തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണമുള്ള എരുമേലി- കരിങ്കല്ലുമുഴി - കണമല വഴി പമ്പയ്ക്ക് പോയ തീർത്ഥാടക വാഹനം കണമല അട്ടിവളവിൽ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 10 അയ്യപ്പഭക്തർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരിങ്കല്ലുമുഴിയിലും മാക്ക കവലയിലും അട്ടിവളവിന് കൊട്ടുമുമ്പും വേഗത കുറച്ച് പോകാൻ പോലീസ് നിർദ്ദേശിച്ച വാഹനം കുത്തനെയുള്ള ഇറക്കത്തിൽ മറ്റൊരു വാഹനന്നെ ഓവർടേക്ക് ചെയ്ത് പോയതാണ് അട്ടിവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടതിന് കാരണമെന്ന് എരുമേലി പോലീസ് പറയുന്നു.. ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.
പോലീസ് - മോട്ടോർ വാഹന വകുപ്പുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും അമിത വേഗവുമാണ് അട്ടിവളവിലെ വർഷങ്ങളായുള്ള അപകടങ്ങളുടെ കാരണമെന്ന് നാട്ടുകാർ പറയുന്നു.
No comments
Post a Comment